ആശ എന്ന് മലയാളത്തിൽ പറയുന്ന ASHA workers ൻ്റെ ഫുൾഫോം Acredited Social Health Activist എന്നാണ്. 2005 ൽ കോൺഗ്രസ് ഇന്ത്യ ഭരിക്കുമ്പോൾ പ്രധാനമന്ത്രിയായിരുന്ന മഹാനായ ഡോ. മൻമോഹൻസിംഗ് ആവിഷ്കരിച്ച സേവന വേതന പദ്ധതിയാണ് ആശ. 2007 ൽ ആണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കിയത്. അന്ന് അച്ചുതാനന്ദൻ എന്നൊരാളായിരുന്നു കേരളത്തിലെ മുഖ്യമന്ത്രി. തോക്കിനെതിരെ വാരിക്കുന്തം പൊക്കിപ്പിടിച്ചൊക്കെ സമരം ചെയ്ത് കുറേ മനുഷ്യജീവിതങ്ങളെ ഇല്ലാതാക്കിയ വിപ്ലവമൊക്കെ നടത്തിയെന്നവകാശപ്പെടുന്ന ഒരു തൊഴിലാളി വർഗ്ഗ പ്രസ്ഥാനമാണ് അച്ചുതാനാന്ദൻ്റെ പാർട്ടിയെന്നൊക്കെ തള്ളിമറിക്കാറുണ്ടെങ്കിലും അയാൾ ഭരിച്ച 4 വർഷവും അതായത്2011 വരെ അച്യുതാനന്ദൻ സർക്കാർ കാര്യമായി യാതൊരു വേതനവും നൽകിയില്ല എന്നതാണ് തമാശ. ഒക്കെ ഫ്രീ. അന്ന് ആ വരിക്കുന്തം തള്ളൽ പാർട്ടിയുടെ സെക്രട്ടറി എന്ന് പറഞ്ഞ് നടന്നിരുന്നത് വികസനത്തിൻ്റെ ഉത്തോലകതത്വമൊക്കെ തള്ളിമറിക്കുന്ന ഒരു വിജയൻ ആയിരുന്നു. പിണറായി വിജയൻ എന്നൊക്കെയാണ് കക്ഷിയെ വിളിച്ചുകൊണ്ടിരുന്നത്. ആശാ വർക്കർമാർക്കായി ഒന്നും ചെയ്തില്ല എന്ന് തീർത്ത് പറയാൻ പറ്റില്ല, എന്തേലും ഒരു പദ്ധതിയോ സ്ഥാപനമോ തുടങ്ങിയാൽ അവിടെ സിഐടിയു എന്ന പേരിൽ ഒരു യൂണിയനുണ്ടാക്കി ഇപ്പ ശര്യാക്കിത്തരാം എന്ന പപ്പുവിദ്യയുമായി കൊടിയും ബാനറും പിടിപ്പിക്കാൻ പറ്റുന്ന പത്ത് അടിമകളെ കണ്ടെത്തി അവകാശ ബോധവൽക്കരണം നടത്തുന്ന പണി തുടങ്ങാൻ കഴിഞ്ഞു. വേതനം കൊടുത്തില്ലെങ്കിലെന്താ? പാർട്ടിക്ക് 10 അടിമകളെ കിട്ടിയത് നല്ല കാര്യമല്ലേ? എന്തായാലും വാരിക്കുന്തം സഖാവിൻ്റെയും കാരണഭൂതം സെക്രട്ടറിയുടെയും ഭരണം അവസാനിച്ച് മഹാനായ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതിയ ഭരണം 2011ൽ വന്നു.
2012 ൽ ഉമ്മൻചാണ്ടി സർക്കാരിലെ അന്നത്തെ ആരോഗ്യമന്ത്രിയായ അടൂർ പ്രകാശ് ആണ് 500 രൂപ ഹോണറേറിയം ബജറ്റിൽ പ്രഖ്യാപിച്ച് ആദ്യമായി വേതനം നൽകിയത്. അപ്പോൾ കേന്ദ്ര ഗവൺമെന്റ് 100 രൂപ ഇൻസെന്റീവ് അനുവദിച്ചു.
അതിനുശേഷം 2016 ൽ 2000 രൂപ ബജറ്റിൽ വക ഇരുത്തി സംസ്ഥാന വിഹിതത്തെ ഓണറേറിയ മായും കേന്ദ്ര വിഹിതത്തെ ഇൻസെൻ്റീവായും നിശ്ചയിച്ചു. അതിന് ശേഷം ഉമ്മൻചാണ്ടി സർക്കാർ മാറി. പക്ഷെ അക്കാലമത്രയും ദിവസം രണ്ടോ മൂന്നോ മണിക്കൂർ മാത്രമായിരുന്നു ആശമാരുടെ ജോലി സമയം. കാലം മാറി, ഉമ്മൻ ചാണ്ടിയുടെ ജനായത്ത ഭരണം അവസാനിച്ച് വിജയൻ്റെ സിപിഎം രാജകീയ ഭരണം വന്നു. ഒരു വർഷത്തിന് ശേഷം 2017 ൽ വിജയൻ്റെ സ്വന്തം രാജസഭയിലെ ആരോഗ്യ മന്ത്രിയായ പി.കെ. ശ്രീമതി ടീച്ചർ ആശമാരെ ഒന്ന് ഉദ്ധരിക്കാൻ തീരുമാനിച്ചു. ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച 2000 രൂപ ഓണറേറിയം ലഭിക്കണമെങ്കിൽ പല മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിശ്ചയിച്ച് അടിമത്താവളത്തിലെ തൊഴിലു പോലെയാക്കാൻ തുടങ്ങി. 2019 ൽ 2000 രൂപ കൂടി ഒരു രസത്തിന് അങ്ങു വർദ്ധിപ്പിച്ചു. പക്ഷെ അതിനൊപ്പം അടിമപ്പണിയുടെ മാനദണ്ഡങ്ങൾ കൂടി ഇരട്ടിയാക്കി. രൂപ അങ്ങനെ 4000 ആയി. പക്ഷെ ആ മഹതി അതിനൊപ്പം മാനദണ്ഡങ്ങൾ വർധിപ്പിച്ച് വർധിപ്പിച്ച് 2020 മുതൽ ആശന്മാരുടെ ജോലി സമയം രാവും പകലും എന്ന നിലയിലേക്ക് എത്തിച്ചു. ഇതിനിടയിൽ 2020 ഡിസംബറിൽ കോവിഡ് അലവൻസ് 1000 രൂപ നൽകി. 2021 ഡിസംബറിൽ കോവിഡ് അലവൻസ് 1000 രൂപ കൊടുക്കുന്നതും നിർത്തി.2022 ൽ കേന്ദ്ര ഗവൺമെന്റിന്റെ സർക്കുലർ മാനദണ്ഡങ്ങളോടു കൂടി ഫിക്സഡ് ഇൻസെന്റീവ് 2000 രൂപ അനുവദിച്ചു. അങ്ങനെ 6000 രൂപയായി.2023 ൽ കേരള ഗവൺമെന്റ് 6000 രൂപയും, കേന്ദ്രം 2000 രൂപയും നൽകി. 2024 ൽ 1000 കേരളം കൂട്ടി, 6000 രൂപ 7000 രൂപയായി.അതിനു ശേഷം 2024 ഒക്ടോബറിൽ കേന്ദ്രം പുതിയ സർക്കുലർ ഇറക്കുകയും 1000 രൂപ കൂട്ടുകയും ചെയ്തു. ഇവിടം വരെ സംഗതിയെല്ലാം ഒരു വിധം സഹിച്ചു പിടിച്ചു നിന്നു. കാരണം പെട്രോൾ വില 108 ഉം, അരി വില 65 ഉം കടലയുടെ വില 90ളം നൂറും 200 ഒക്കെയായി ആ രാജ ഭരണ കാലത്ത് വികസിച്ചിരുന്നു. 24 മണിക്കൂറും ജോലി ചെയ്യണം. ആകെ കിട്ടുന്നത് 232 രൂപ കൂലി.
ഈ 232 രൂപ കൂലി മാത്രം കിട്ടുന്ന ഇവരെ കൊണ്ട്പ്രൈമറി ഹെൽത്ത് സെൻ്ററിലെ റിസപ്ഷനിലെ പണി മുതൽ നഴ്സിങ് അസിസ്റ്റൻ്റിൻ്റെ പണിയും വരെ ചെയ്യിപ്പിക്കുന്നത് മുതൽ പബ്ലിക് ഹെൽത്ത് വകുപ്പിലെ എച്ച്ഐ, ജെഎച്ച്ഐ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് തുടങ്ങി പതിനായിരങ്ങൾ ശമ്പളമായും ആയിരങ്ങൾ ആനുകൂല്യമായും വാങ്ങുന്നവർ ചെയ്യേണ്ട ജോലികളെല്ലാം ചെയ്യിപ്പിക്കും. ഫീൽഡ് പരിശോധന, കുട്ടികളുടെ പ്രതിരോധകുത്തിവയ്പ് സംഘടിപ്പിക്കൽ, പകർച്ചവ്യാധികളും ഡങ്കിയും വൈറൽ ഫീവറും വരുമ്പോൾ ഓരോ വീട്ടിലും കയറിയിറങ്ങി ക്ലോറിനേഷൻ, സോഴ്സ് റിഡക്ഷൻ ജോലികൾ, കിടപ്പു രോഗികളുടെയും പാലിയേറ്റീരിൻ്റെയും പണികൾ എന്നിവയൊക്കെ ഈ 232 രൂപ കൂലി വാങ്ങുന്ന പാവങ്ങളെ കൊണ്ട് ചെയ്യിപ്പിക്കും. ഒരു മാസം 100 വീടുകൾ സന്ദർശിച്ച് ആരോഗ്യ പരിശോധന നടത്താനും രണ്ടാഴ്ച കൂടുമ്പോൾ വാർഡ് ക്ലിനിക്കും സ്ത്രീകളുടെയും കുട്ടികളുടെയും ക്ലിനിക്കുകൾ നടത്താനും മാസത്തിലൊരിക്കൽ ആരോഗ്യ ബോധവൽക്കരണം സംഘടിപ്പിക്കാനും മാത്രം അതായത് പ്രതിദിനം വെറും 4 മണിക്കൂർ ജോലി മാത്രം ചെയ്യാൻ നിശ്ചയിക്കപ്പെട്ട ആശ വർക്കർമാരേ കൊണ്ടാണ് പിണറായി വിജയൻ എന്ന വ്യാജ കമ്യൂണിസ്റ്റ് വ്യാജ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ ഭരണത്തിൻ കീഴിൽ 24 മണിക്കൂറും 365 ദിവസവും ജോലി ചെയ്യിപ്പിച്ചത്.അതും 9 വർഷം. ഒരു ആരോഗ്യ സബ് സെൻ്ററിൽ രണ്ട് ആശാ വർക്കർമാർ ആണ് ഉണ്ടാവേണ്ടത്. അതായത് ഒരു വാർഡിൽ ഒരാൾ. ഒരു സബ് സെൻ്ററിൽ ഒരു ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സും ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും ഒരു എംഎൽഎസ് ടി പ്രവർത്തകയും ഉണ്ടായിരിക്കും. ഇതിൽ ആശാ വർക്കർ ഒഴികെ ബാക്കിയുള്ളവരുടെ (എല്ലായിടത്തും എല്ലാവരുമല്ല, ചിലർ അധാനിക്കുന്ന ഉദ്യോഗസ്ഥരാണ്. ചിലർ മാത്രം)ജോലി എന്തെന്ന് ഇതുവരെ ജനത്തിന് മനസ്സിലായിട്ടില്ല. മേൽപ്പറഞ്ഞ സർക്കാർ ശമ്പളം പറ്റുന്നവർക്കാവശ്യമായ എല്ലാ റിപ്പോർട്ടുകളും എഴുതി തയാറാക്കേണ്ട പണിയും കഴിഞ്ഞ 9 വർഷമായി ആശാ വർക്കർമാരാണ് ചെയ്തു വന്നിരുന്നത്. ഒരു പ്രൈമറി ഹെർത്ത് സെൻ്ററിൽ ഒരു പഞ്ചായത്തിലെ രണ്ട് വാർഡുകക്ക് ഒരു ജെഎച്ച്ഐയും ഒരു ജെപിഎച്ച് എൻ ഉം ഉണ്ടായിരിക്കണം. അതായത് 14 വാർഡുള്ള പഞ്ചായത്തിൻ 7 വീതം ജെഎച്ച് ഐ യും ജെപി എച്ച് എൻമാരും ഉണ്ടെന്നർത്ഥം. ഇതിന് പുറമേയാണ് വിജയൻ സർക്കാർ ആശാ വർക്കർമാരേ പോലെ അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ട എംഎൽ എസ് ടിമാരേയും നിയോഗിച്ചിട്ടുള്ളത്. വല്ലാത്ത മാടമ്പി ഭരണം തന്നെ!
ആരോഗ്യ റിപ്പോർട്ട് തയാറാക്കൽ, ആരോഗ്യ അവലോകന യോഗം ചേരൽ, ആഴ്ച ക്ലിനിക്കുകൾ സംഘടിപ്പിക്കൽ, കിടപ്പു രോഗികൾക്കും പാലിയേറ്റീവ് രോഗികൾക്കും ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും ആവശ്യമായ പരിചരണം ല ഭ്യമാക്കാൻ റിപ്പോർട്ട് ചെയ്യൽ ഗർഭിണികൾക്ക് സഹായമെത്തിക്കാൻ സൗകര്യമൊരുക്കൽ തുടങ്ങിയ ഡ്യൂട്ടികളാണ് ആശ വർക്കർമാർക്ക് നൽകിയിരുന്നത്. ഒരു മാസം 50 വീടുകൾ സന്ദർശിച്ച് റിപ്പോർട്ട് നൽകൽ, മാസത്തിൽ രണ്ട് വെൽനസ് ക്ലിനിക്ക് സംഘടിപ്പിക്കൽ, തൊഴിലുറപ്പു തൊഴിലാളികൾക്കും വിഷയാധിഷ്ഠിത ക്ലിനിക്കുകൾക്കും സൗകര്യം ചെയ്തു കൊടുക്കൽ തുടങ്ങിയവയി ഏതെങ്കിലും ചെയ്താൽ 2000 രൂപ ഇൻസൻ്റീവ് ലഭിക്കും. കൂടാതെ ഗർഭിണികളെയും മറ്റും സന്ദർശിച്ച് സഹായമെത്തിക്കാൻ സൗകര്യം ഒരുക്കിയാൽ 500 മുതൽ മുകളിലേക്ക് വർധന കിട്ടി ഇൻസൻ്റീവ് 3000 ആകും. ഇതിൽ 2500 രൂപ ഇൻസൻ്റീവ് ആയി ലഭിക്കുന്ന ആൾക്ക് 7000 രൂപ ഓണറേറിയം നൽകും. എന്തൊരു തൊഴിൽ നിയമമാണിത് വിജയാ? കുട്ടികളെ കുത്തിവയ്പിന് വിളിച്ചു വരുത്തിയാൽ 200 രൂപയും ഗർഭിണികൾക്ക് സേവനമെത്തിച്ചു നൽകിയാൽ 300 രൂപയും കൂടി ചേർത്താണ് ഇൻസൻ്റീവ് എന്നോർക്കണം. ഇതിനെല്ലാം പുറമെ പബ്ലിക്ക് ഹെർത്ത് വകുപ്പ് ഓരോ ദിവസവും ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ കൃത്യമായ ഫോർമാറ്റിൽ എല്ലാ ദിവസവും തയാറാക്കി കൊടുക്കണം, പഞ്ചായത്തുകളിൽ വിളിച്ചു ചേർക്കുന്ന എല്ലാ അവലോകന യോഗത്തിലും പങ്കെടുക്കണം, പഞ്ചായത്ത് ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ നൽകണം എന്നിവയും ആശാ വർക്കർമാരുടെ തലയിൽ കെട്ടിവച്ചു. കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്ന ലളിത മാനദണ്ഡങ്ങളെ ശ്രീമതിയും വിജയനും പിന്നെ വീണയും ചേർന്ന് വലിയ ഭാരമേറിയ പാറക്കല്ല് പോലെയുള്ള മാനദണ്ഡങ്ങളാക്കി ആശമാരെ അടിമകളേ പോലെ പണിയെടുപ്പിച്ചു. സംസ്ഥാനത്താകെ 26500 ആശാവർക്കർമാർ. അതിലേറെയും കുടുംബവും പ്രാരാബ്ദങ്ങളും കടബാധ്യതകളും പ്രതിസന്ധികളും നേരിടുന്ന പാവപ്പെട്ട വീട്ടമ്മമാരും ഒരു തൊഴിലിനും വരുമാനത്തിനുമായി തേടിയലഞ്ഞു നടന്നിരുന്ന വനിതകളും യുവതികളും. ഒരു സ്ഥിരം തൊഴിലിനും വരുമാനത്തിനും കുടുംബം പോറ്റുന്നതിനും ജീവിതം ഒന്ന് പിടിച്ചു നിർത്തുന്നതിനും വേണ്ടി ആഗ്രഹിചെത്തിയ 26500 പാവം ആശാ വർക്കർമാരെയാണ് വിജയൻ ഭരണം ഉഴവുകാളകളെ എന്ന പോലെ പണിയെടുപ്പിച്ചത്. തൊഴിലാളി വർഗ്ഗ സർവാധിപത്യ തമ്പുരാൻ്റെ ഭരണത്തിൽ അടിമകളെപ്പോലെയും , കാലു വെന്ത നായ്ക്കളേപ്പോലെയും രാപകൽ ഇല്ലാതെ ആശാ വർക്കർമാർ ജോലി ചെയ്തു. അവർ ചെയ്തതിൻ്റെ ഫലമെല്ലാം തടിയനങ്ങാത്ത സർക്കാർ ഉദ്യോഗസ്ഥർ അവരുടേതാക്കി മാറ്റിയെടുത്ത് പല പതിനായിരങ്ങൾ ശമ്പളമായും ആനുകൂല്യമായും വാങ്ങിയെടുത്ത് സുഖിച്ചു കഴിഞ്ഞു വന്നു.
2025 ജനുവരിയിൽ ആശാ വർക്കർമാരുടെ ഐഎൻടിയുസി യൂണിയൻ മാനദണ്ഡങ്ങൾ പുനർ നിശ്ചയിക്കണമെന്നും ഓണറേറിയവും ഇൻസൻ്റീവും വർധിപ്പിക്കണമെന്നും തൊഴിൽ ഉറപ്പു വേണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണയ്ക്കും കേരളത്തിൻ്റെ മുഖ്യമന്ത്രി എന്ന് അവകാശപ്പെടുന്ന വിജയനും നിവേദനം നൽകി. ഇതറിഞ്ഞതോടെ എല്ലാ വിധ തൊഴിലാളി വർഗ്ഗ അടിമകളുടെയും കുത്തക മുതലാളിത്ത കോർപ്പറേറ്റ് ആയി മാറിയ സിഐടിയു ഫെബ്രുവരിയിൽ ഒരു സമരമങ്' നടത്തുകയും ഒരു ആർട്ടിഫിഷ്യൽ ചർച്ചയൊക്കെ അഭിനയിച്ച് അവതരിപ്പിച്ച് അതിൽ പ്രകാരം ഓണറേറിയത്തിന്റെ 10 മാനദണ്ഡത്തിൽ. ഏതെങ്കിലും അഞ്ച് എണ്ണം ചെയ്താൽ മതിയെന്നു ഒരു സർക്കുലർ വന്നു. വലിയ നേട്ടമായി സിഐടിയു ആഘോഷിച്ചു. എന്നാൽ ഫെബ്രുവരി 10ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം തുടങ്ങി.
സമരത്തെ തകർക്കാനും അവഹേളിക്കാനും ആശാ വർക്കർ തസ്തികയെ നശിപ്പിക്കാനാണ് പക്ഷെ വിജയനും വീണയും സർക്കാരും സർക്കാരിൻ്റെ അവകാശം പേറുന്ന സിപിഎമ്മും തൊഴിലാളി വർഗ്ഗ സർവാധിപത്യ കുത്തക കോർപ്പറേറ്റ് സിഐടിയു കമ്പനിയും പോരാഞ്ഞ് സൈബർ മണ്ടൻ സഖാക്കളും നാളിതുവരെ ശ്രമിച്ചത്. സെക്രട്ടറിയേറ്റ് പടിക്കൽ രാപകൽ സമരം നടത്താൻ നിർമിച്ച താൽക്കാലിക പന്തൽ നശിപ്പിക്കുകയും ബലപ്രയോഗം വരെ നടത്തി തകർക്കാനാണ് വിജയൻ്റെ കറക്കു കമ്പിനി ഭരണകൂടവും പാർട്ടിയും ശ്രമിച്ചത്. ഇതിനിടെ മാർച്ച് 17 ന് ഹോണറേറിയത്തിന്റെ മാനദണ്ഡങ്ങൾ എല്ലാം എടുത്തു കളഞ്ഞ് സർക്കുലർ വന്നു. ഭയങ്കര വിപ്ലവകരമായ മാറ്റമാണ് തങ്ങൾ നടപ്പിലാക്കിയതെന്ന് വീണ പറയുന്നു. സിട്ടു മിണ്ടുന്നേയില്ല! 7000 രൂപ ഓണറേറിയം നൽകുന്നത് സംസ്ഥാന സർക്കാർ ആണെന്നും അതിന് മാനദണ്ഡങ്ങൾ ഒഴിവാക്കിയെന്നും പറഞ്ഞ് വിജയൻ ഭരണകൂടം മഹാൻമാരായി അഭിനയത്തിലാണിപ്പോൾ.എന്നാൽ. അതിൻ്റെ ഇടയിൽ വിജയനും വീണയും നടത്തിയ തരികിട ജനമറിഞ്ഞില്ല. സംസ്ഥാന സർക്കാർ നൽകുന്ന 7000 രൂപ ഓണറേറിയത്തിന് വിജയനും ശ്രീമതിയും ഒക്കെ ചേർന്ന് ഉണ്ടാക്കിയ മാനദണ്ഡങ്ങൾ കേന്ദ്രം ഹോണറേറിയത്തിന്റെ നിബന്ധനകൾ എല്ലാം 3000 രൂപ നിശ്ചയിച്ച് കേന്ദ്ര സർക്കാർ നൽകുന്ന ഇൻസെന്റീവിലേക്ക് ചേർത്തു. എന്താ വിജയൻ്റെ കാഞ്ഞബുദ്ധി! വീണയുടെ തന്ത്രം! അതോടൊപ്പം ഫിക്സഡ് ഇൻസെന്റീവായ 2000 രൂപയോടൊപ്പം പെർഫോമൻസ് ഇൻസെന്റീവ് ഇനത്തിൽ 500 രൂപയും കൂടി ആകെ 2500രൂപ ലഭിച്ചാലേ ആശക്ക് 7000 രൂപ ഹോണറേറിയം ലഭിക്കുകയുള്ളു എന്നതാണ് അവസ്ഥ! , കൂടാതെ 1000 രൂപയാണ് ഇൻസെന്റിവ് ലഭിക്കുന്നതെങ്കിൽ 3500 രൂപയെ ഓണറേറിയം ലഭിക്കുകയുള്ളു എന്നും പ്രസ്തുത ഉത്തരവിൽ ചേർത്തുതൊഴിലാളി വർഗ സർവ്വാധിപത്യത്തിൻ്റെ കേരള കാരണഭൂതൻ തമ്പുരാൻ വിജയൻ! വീണ വീണ വായനയോട് വീണ വായന.....
പക്ഷെ കുഴപ്പം തീരുന്നില്ല! നിലവിൽ ഈ ഉത്തരവിന് പുറമേ ധാരാളം ജോലികൾ ആശമാർ ചെയ്ത് വരുന്നുണ്ട്. പ്രസ്തുത സർക്കുലർ പ്രകാരമുള്ള ഡ്യൂട്ടി ചെയ്തിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവം മാറിയില്ലെങ്കിൽ അതനുസരിച്ച് മാത്രമായിരിക്കും വേതനം നൽകുക. കാരണം തൊഴിലാളി വർഗ്ഗ സർവ്വാധിപത്യ സിഐടിയു കോർപ്പറേറ്റ് കമ്പിനി ഉദ്യോഗസ്ഥർക്ക് ഒപ്പമേ നിൽക്കൂ.... ലവിയും പിരിവുമൊക്കെയായി കമ്പിനിയെ നിലനിർത്തുന്നത് തന്നെ ഉദ്യോഗസ്ഥ യൂണിയനാണല്ലോ. ഇനിയും സമരം നീണ്ടാൽ ആശാ വർക്കർമാരേ ഏത് വിധേനയും പുകച്ച് പുറത്ത് ചാടിച്ച് പകരം പാർട്ടി അടിമകളുടെ വീടുകളിലെ അടിമകളെ ആശകളാക്കി അടിമക്കച്ചവടം നടത്താമെന്ന ദുഷ്ടലാക്ക് തന്നെയാണ് പിന്നിൽ. കേരളം ജാഗ്രതൈ! അതിദാരിദ്യം ഇല്ലാതാക്കാൻ വേഷം കെട്ടുന്ന വിജയൻ 26000 ൽ അധികം ദരിദ്രകുടുംബങ്ങളെ സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ്..
The tycoon Vijayan is in the slave trade. Veena George is healthy and plays the veena